Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Scam

Alappuzha

ശ​ബ​രി​മ​ല സ്വ​ർ​ണത്തട്ടി​പ്പ് കേ​സി​ൽ​നി​ന്നു സ​ഖാ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു: കെ.​സി. ജോ​സ​ഫ്

കാ​യം​കു​ളം: ശ​ബ​രി​മ​ല സ്വ​ർ​ണ​ത്തട്ടി​പ്പ് കേ​സി​ൽ​നി​ന്നു സ​ഖാ​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ം കെ.​സി.​ ജോ​സ​ഫ് ആ​രോ​പി​ച്ചു. വ​രു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ നൂ​റില​ധി​കം സീ​റ്റ്‌ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ​സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രിന്‍റെ അ​ന്ത്യം കു​റി​ക്ക​ലാ​കും ഈ ​തെര​ഞ്ഞെ​ടു​പ്പ് പ്ര​തി​പ​ക്ഷ നേ​താ​വ് വി ​.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ. ​ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ, കെ.​പി. ​ശ്രീ​കു​മാ​ർ, ക​റ്റാ​നം ഷാ​ജി, എ​ൻ.​ ര​വി, ബി. ​രാ​ജ​ശേ​ഖ​ര​ൻ, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, എ. ​നി​സാ​ർ. യു ​മു​ഹ​മ്മ​ദ്, എ.​എം. ​ക​ബീ​ർ, ടി. ​സൈ​നു​ലാ​ബ്ദീ​ൻ, ചി​റ​പ്പു​റ​ത്ത് മു​ര​ളി, സി​യാ​ദ് വ​ലി​യ​വീ​ട്ടി​ൽ, വി​ശ്വ​രൂ​പ​ൻ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ൽ ജ​യ​റാ​മി​നെ സാ​ക്ഷി​യാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​വും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​റാം പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്‌​റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ ഭൂ​മി ഇ​ട​പാ​ടു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ​ത്മ​കു​മാ​റി​ന്‍റെ പ​ന്ത​ള​ത്തെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളു​ടെ കൂ​ടി അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴും: കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. എ.​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റോ​ടെ സ​ർ​ക്കാ​രും സി​പി​എം നേ​തൃ​ത്വ​വും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞു.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും അ​റ​സ്‌​റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി ത​യാ​റാ​വ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും വി​ശ്വ​സ്‌​ത​നാ​യ അ​നു​യാ​യി​യാ​ണ് എ.​പ​ത്മ​കു​മാ​ർ.

പ​ല പേ​രു​ക​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ക​ട​കം​പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി​യും അ​തീ​വ താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് പ​ത്മ​കു​മാ​റി​നെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും കൈ​ക​ൾ ശു​ദ്ധ​മാ​ണെന്ന് പ​റ​യു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

 

 

 

Kerala

സ്വ​ർ​ണ​ക്കൊ​ള്ള: വൃ​ശ്ചി​കം ഒ​ന്നി​ന് മ​ണ്ഡ​ലം ത​ല​ത്തി​ൽ കോൺഗ്രസിന്‍റെ പ്ര​തി​ഷേ​ധ ജ്യോ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ദേ​​​വ​​​സ്വം മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വൃ​​​ശ്ചി​​​കം ഒ​​​ന്നാം തീ​​​യ​​​തി​​​യാ​​​യ ന​​​വം​​​ബ​​​ർ 17ന് ​​​കോ​​​ണ്‍​ഗ്ര​​​സ് വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ ജ്യോ​​​തി തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എം​​​എ​​​ൽ​​​എ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി, കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​നു​​​ശേ​​​ഷം കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​വും രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി​​​യും ചേ​​​ർ​​​ന്നു.

Kerala

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ത്ത​ട്ടി​പ്പ്: അ​ഴി​മ​തി​ക്കാ​രോ​ടു സ​ന്ധി​യി​ല്ലെന്ന് ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പി​​​​ൽ പ്ര​​​​തി​​​​യാ​​​​യ​​​​വ​​​​രെ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും സം​​​​ര​​​​ക്ഷി​​​​ക്കി​​​​ല്ലെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം. അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രോ​​​​ടു സ​​​​ന്ധി​​​​യി​​​​ല്ല. ഉ​​​​പ്പു​​​​തി​​​​ന്ന​​​​വ​​​​ർ വെ​​​​ള്ളം കു​​​​ടി​​​​ക്കും.

പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി എ​​​​ത്തു​​​​ന്ന​​​​വ​​​​ർ അ​​​​ഴി​​​​മ​​​​തി ​​​​ചെ​​​​യ്യാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഇ​​​​തെ​​​​ല്ലാം പാ​​​​ഠ​​​​മാ​​​​ണ്. പാ​​​​ളി​​​​ച്ച​​​​പ​​​​റ്റി​​​​യാ​​​​ൽ സ​​​​മ്മ​​​​തി​​​​ക്കും. സി​​​​പി​​​​ഐ​​​​യ്ക്ക് അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ഒ​​​​രു മ​​​​ടി​​​​യു​​​​മി​​​​ല്ലെ​​​​ന്നും ഭാ​​​​വി​​​​യി​​​​ൽ വ​​​​ള​​​​രെ സൂ​​​​ക്ഷി​​​​ച്ചു​​​​മാ​​​​ത്ര​​​​മേ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പോ​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യ​​​​ട​​​​ക്കം തീ​​​​രു​​​​മാ​​​​നി​​​​ക്കൂ​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ.​​​​ വാ​​​​സു​​​​വി​​​​ന്‍റെ അ​​​​റ​​​​സ്റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​നോ​​​​യ് വി​​​​ശ്വം.

ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ ബ​​​​ന്ധു​​​​വ​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സും യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​ണു അ​​​​വ​​​​രു​​​​മാ​​​​യും വെ​​​​ൽ​​​​ഫെ​​​​യ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യും രാ​​​​ഷ്ട്രീ​​​​യ ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഒ​​​​രു ഭാ​​​​ഗ​​​​ത്ത് ഇ​​​​ങ്ങ​​​​നെ ബ​​​​ന്ധം സ്ഥാ​​​​പി​​​​ക്കു​​​​ന്പോ​​​​ൾ മ​​​​റു​​​​ഭാ​​​​ഗ​​​​ത്തു ഹി​​​​ന്ദു​​​​വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങാ​​​​ത്തം സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കോ​​​​ണ്‍​ഗ്ര​​​​സ്-​​​​ബി​​​​ജെ​​​​പി അ​​​​വി​​​​ശു​​​​ദ്ധ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന്‍റെ പൊ​​​​ള്ള​​​​ത്ത​​​​ര​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ഉ​​​​ജ്ജ്വ​​​​ല വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നും ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ന് പു​റ​ത്ത് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ സ്വ​ർ​ണ​വും സു​പ്ര​ധാ​ന തെ​ളി​വും ക​ണ്ടെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പോ​റ്റി ന​ട​ത്തി​യ കോ​ടി​ക​ളു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. ബെ​ള്ളാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ദ്ധ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

മൂ​ന്ന് ദി​വ​സ​മാ​യി ബം​ഗ​ളൂ​രു, ചെ​ന്നൈ, അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​സ്.​പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. റോ​ഡ് മാ​ർ​ഗ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ചെ​ന്നൈ​യി​ലെ​ത്തി​ച്ച​ത്.

സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ല​ട​ക്കം ചെ​ന്നൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പോ​റ്റി​യു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക സം​ഘ​ത്തി​ലെ ഒ​രു ടീം ​ബെ​ള്ളാ​രി​യി​ലെ​ത്തി സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ദ്ധ​ന​നെ ചോ​ദ്യം ചെ​യ്തു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യി​ല്ലാ​തെ​യാ​യി​രു​ന്നു ബെ​ല്ലാ​രി​യി​ലെ തെ​ളി​വെ​ടു​പ്പ്. പോ​റ്റി​യു​മാ​യി ഗോ​വ​ർ​ദ്ധ​ൻ ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു സം​ഘം ബം​ഗ​ളൂ​രു​വി​ലെ പോ​റ്റി​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന​യ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. വീ​ട്ടി​ൽ​നി​ന്ന് 176 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Up